ബ്രിന്നോ അവതരിപ്പിക്കുന്ന പുതിയൊരു ആക്സസ്സറി ആണ് എല്‍.സി.ഡി പീപ് ഹോള്‍ വ്യുവര്‍. രാത്രി ഏറെ ഉറങ്ങാതിരിക്കുന്നവര്‍ക്ക് വാതിലില്‍ ഒരു മുട്ട് കേട്ടാല്‍ വാതില്‍ പുറത്ത് എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ എല്‍.സി.ഡി പീപ് ഹോള്‍ വ്യുവര്‍ ഉപയോഗിക്കാം. ഫിഷ് ഐ
ഡിസ്ട്രോഷനും ലോ ലൈറ്റ് ഇമേജ്കളും പരിഹരിക്കുന്നതിനുള്ള ഡിജിറ്റല്‍ ടെക്നോളജി ബ്രിന്നോ എല്‍.സി.ഡി പീപ് ഹോള്‍ വ്യുവര്‍-ഇല്‍ ഉണ്ട്. റെഗുലര്‍ മോഡില്‍ സാധാരണ വ്യൂവും സൂം മോഡില്‍ ക്ലോസപ്പ് വ്യൂവും കാണുവാന്‍ ഇതില്‍ ഒരു ബട്ടന്‍ അമത്തിയാല്‍ മതി. ബാറ്ററി ലൈഫ് ലാഭിക്കുന്നതിനായി 10 സെക്കന്റിന് ശേഷം ഓട്ടോമാറ്റിക് ആയി സ്ലീപ്പ് മോഡില്‍ എത്തുന്നതാണ്. 1.3 മെഗാപിക്സല്‍ CMOS സെന്‍സര്‍, 2.5 ഇഞ്ച് ടി.എഫ്.ടി എല്‍.സി.ഡി സ്ക്രീന്‍, രണ്ട് AA സൈസ് ബാറററികള്‍ എന്നിവയാണ് ഭാഗങ്ങള്‍. 146x90x36mm അളവുകളാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രിന്നോയുടെ സൈറ്റ് സന്ദര്‍ശിക്കാം.
0 comments:
Post a Comment