ടൈപ്പ് ചെയ്യുമ്പോള്‍ സ്പെല്ലിംഗ് തെറ്റിപ്പോവുക സാധാരണം. എന്നാല്‍ പ്രധാനപ്പെട്ട ഒരു ഡോക്യുമെന്റ് ആണ് ടൈപ്പ് ചെയ്യുന്നതെങ്കിലോ? സംഗതി കുഴഞ്ഞത് തന്നെ. കാഴ്ചക്ക് അല്പം പ്രശ്നം ഉള്ളവരോ പ്രായാധിക്യം ഉള്ളവരോ ആണെങ്കില്‍ സാധാരണ കീബോര്‍ഡ് ഉപയോഗിക്കുന്നതില്‍ ചെറിയ തോതില്‍ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഹൈ കോണ്ട്രാസ്റ്റ് കീകളും എന്‍ലാര്‍ജ്ഡ് പ്രിന്റ് -കളും ഉള്ള, വൈകല്യം ഉള്ളവര്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പമായൊരു കീബോര്‍ഡാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മഞ്ഞ നിറത്തില്‍ സാന്‍-സെറിഫ് ടൈപ്പ് ഫോണ്ടില്‍ ആണ് കീകള്‍ പ്രിന്റ് ചെയ്തിട്ടുള്ളത്. 12 ഫങ്ക്ഷന്‍ കീകള്‍ക്ക് പുറമേ 9 മള്‍ട്ടിമീഡിയ ബട്ടണുകളും ഉണ്ട്. 10 ദശലക്ഷം കീ സ്ട്രോക്ക്കള്‍ അതിജീവിക്കുവാന്‍ ഇതിനു സാധിക്കും. സകൈമാള്‍ വെബ്സൈറ്റ്-ല്‍ നിന്ന് 50 ഡോളറിനു ഇത് വാങ്ങാം.
0 comments:
Post a Comment