ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍-ലാണ് എല്ലാ ഗാഡ്ജറ്റുകളും ഔദ്ദ്യോഗികമായി പൂറത്തിറങ്ങുന്നതിന് മുന്‍പ് എത്തുന്നത്. ഇത്തരം വയര്‍ലെസ്സ് ഉപകരണങ്ങള്‍ മറ്റുള്ളവയുമായി ഇന്റര്‍ഫിയര്‍ ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നത് FCC ആണ്. ഫില്ലിപ്സ് FCCയില്‍ എത്തിച്ചിരിക്കുന്ന ഇന്റര്‍നെറ്റ് സെക്യൂരിറ്റി ക്യാമറ ആണ് M100. 720 പിക്സല്‍ റെസൊല്യൂഷനില്‍ വയര്‍ലെസ്സ് ആയി വീഡിയോയും സൌണ്ടും ബ്രോട്കാസ്റ്റ് ചെയ്യുവാന്‍ ഇതിനാകും. പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഐ-ഫോണുമായോ മറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളുമായോ ബന്ധിപ്പിക്കുവാന്‍ ഈ ഉപകരണത്തിന് കഴിയുന്നതാണ്. സ്മാര്‍ട്ട് ഫോണിന്റെ സക്രീനില്‍ തെളിയുന്ന ബാര്‍കോഡിന്റെ ചിത്രം എടുത്താണ് ക്യാമറ ഫോണുമായി ഷെയര്‍ ചെയ്യുന്നത്. ഡിവൈയുകളിലുള്ള മെമ്മറികളിലെ സെറ്റിംഗ്സുകളിലും ചുറ്റി തിരിയണമെന്നില്ലാത്തതിനാല്‍ അനായാസം ഉപയോഗിക്കാം. ഹോം വൈ-ഫൈ നെറ്റ്വര്‍ക്കിലേക്ക് ക്യാമറ കണക്റ്റ് ചെയ്യാം.
0 comments:
Post a Comment