തിരക്കേറിയ ജീവിതത്തില്‍ കുടുംബാഗങ്ങള്‍ക്ക് മെസ്സേജ് നല്‍കേണ്ടി വരിക ഇന്ന് അസ്വഭാവികം അല്ല. മൊബൈല്‍ ഫോണ്‍കളും മറ്റനേകം കംമുനികാറേന്‍ ഉപകരണങ്ങളും ഉണ്ടെങ്കിലും ചിലപ്പോള്‍ ഇവയൊന്നും ഉപകരപ്പെടാറില്ല. പേപ്പറും പേനയും തന്നെയാണ് പലപ്പോഴും ഉപകാരപ്പെടുക. എന്നാല്‍ പറയാനുള്ള സന്ദേശം അതേപോലെ തന്നെ എത്തേണ്ടിടത്ത് എത്തിക്കുവാന്‍ പറ്റിയാലോ. എഴുതുന്ന സന്ദേശങ്ങളെക്കാള്‍ എപ്പോഴും കാണുന്ന സന്ദേശം ആയിരിക്കും കുടുതല്‍ അഭികാമ്യം ആയത്. അങ്ങെനെ വീഡിയോ സന്ദേശങ്ങള്‍ കൈമാറുവാന്‍ സഹായിക്കുന്ന ഒരു ഉപകരണം ആണ് നേറ്റീവ് യൂണിയന്‍ പ്ലേ വീഡിയോ മെമോ പാഡ്. ഫാബിയന്‍ ഗോറി എന്നാ കമ്പനി ആണ് ഇത് രൂപകല്പന ചെയ്തത്. ഇതൊരു മെറ്റാലിക്ക് പ്രതലത്തിലും ഇത് പതിപ്പിക്കുവാന്‍ പാകത്തില്‍ കാന്തവും പിറകില്‍ ഉണ്ട്. 2.4 ഇഞ്ച് കളര്‍ സ്ക്രീന്‍ ഉള്ള ഇതില്‍ 3 മിനിറ്റ് റിക്കോഡിംഗ് സാധ്യമാണ്. ആമസോണില്‍ നിന്ന് 59.99 ഡോളറിനു വാങ്ങാം.
0 comments:
Post a Comment